ബിഷപ്പ് കളത്തിപ്പറമ്പില്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തില്‍

കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശിയായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് കളത്തിപ്പറമ്പിലിന...


കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശിയായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് കളത്തിപ്പറമ്പിലിനെ ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ സംഘത്തിലും അംഗമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു.

ആരാധനാക്രമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ കാനിസാരെസ്, കിന്‍ഷാസാ രൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൗറെന്‍റ് മൊണ്‍സെങ്ക്വാ പസീന്യ, മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ലൂയീജി ചെല്‍ത്ത, നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഹോസെ ഒക്ടാവിയോ റൂയീസ് എന്നിവരെയും ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുള്ള വത്തിക്കാന്‍ സംഘത്തില്‍ അംഗങ്ങളായി മാര്‍പാപ്പ നിയമിച്ചു.

Related

church in the india 7382487110927627776

Post a Comment

Hot in week

Comments

.
item