പി.ഒ.സി. ബൈബിളിന്‍റെ പുതിയ നിയമം പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനംചെയ്തു

പി.ഒ.സി. ബൈബിളിന്‍റെ പുതിയ നിയമം പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനംചെയ്തു പുതിയ നിയമത്തിന്‍റെ മലായാള പരിഭാഷ പരിഷ്ക്കരിച്ച പതിപ്പ് കെസിബിസി പ്രസി...

പി.ഒ.സി. ബൈബിളിന്‍റെ പുതിയ നിയമം പരിഷ്ക്കരിച്ച പതിപ്പ് പ്രകാശനംചെയ്തു

പുതിയ നിയമത്തിന്‍റെ മലായാള പരിഭാഷ പരിഷ്ക്കരിച്ച പതിപ്പ് കെസിബിസി പ്രസിദ്ധീകരിച്ചു. 
ആഗസ്റ്റ് 30-ാം തിയതി സഭാ ആസ്ഥാനമായ പിഒസിയില്‍ ചേര്‍ന്ന കേരള കത്തോലിക്കാ ബൈബിള്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍വച്ചാണ് സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ 
മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രഥമ പ്രതി, കെസിബിസ് വൈസ്പ്രസിഡന്‍റും വരാപ്പുഴ അതിരൂപ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിനു നല്കിക്കൊണ്ട് പ്രകാശനംചെയ്തത്.

മലയാളത്തിന്‍റെ ഔദ്യോഗിക പരിഭാഷയായ പിഒസി ബൈബിളിന്‍റെ പുതിയ നിയമ ഭാഗമാണ്, മൂലത്തോടു കൂടുതല്‍ സംഗതിചേര്‍ത്തും ഭാഷാ ശുദ്ധിചെയ്തും പുനര്‍പ്രസിദ്ധീകരിച്ചതെന്ന് കെസിബിസിയുടെ ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ജോഷി മയ്യാറ്റില്‍ അറിയിച്ചു.
1977-ല്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ച സംമ്പൂര്‍ണ്ണ ബൈബിളിന്‍റെ പുതിയ നിയമം മാത്രമാണ് പരിഷ്ക്കരിച്ചു പ്രകാശനം ചെയ്തത്. കേരളത്തിലെ എല്ലാ കത്തോലിക്കാ റീത്തുകളുടെ ആരാധനക്രമത്തിലും കൂദാശകളിലും പൊതുവെ ക്രിസ്തീയ ഭവനങ്ങളിലും അനുദിനം ഉപയോഗിക്കുന്ന പിഒസി ബൈബിളിന്‍റെ പരിഷ്ക്കരപ്പണി ശ്രമകരവും ശ്രദ്ധേയവുമായ സംഭാവനയാണെന്ന് പ്രകാശന വേളയില്‍ കര്‍ദ്ദിനാല്‍ മാര്‍ ആലഞ്ചേരി പ്രസ്താവിച്ചു. 

Related

church in the india 4078385269875089676

Post a Comment

Hot in week

Comments

.
item