വ്യത്യസ്ഥശേഷിയുള്ളവര്‍ക്ക് തുല്യാവകാശം ഉറപ്പാക്കണം: ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍

ശാരീരിക മാനസിക വൈകല്യമുള്ള വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനും മറ്റു പൗരന്‍മാരെപ്പോലെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അ...



ശാരീരിക മാനസിക വൈകല്യമുള്ള വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനും മറ്റു പൗരന്‍മാരെപ്പോലെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും അവര്‍ക്ക് നല്‍കാനും സര്‍ക്കാരിനും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍ അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സിയില്‍, കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്കൂള്‍ അധികൃതരുടെ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ശേഷിയുള്ളവര്‍ക്കായി വ്യത്യസ്തമായ പഠന രീതി രൂപപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ ഒത്തുചേരണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിലും നേതൃത്വത്തിലും 143 സ്പെഷ്യല്‍ സ്ക്കൂളുകളിലായി 8500 വ്യത്യസ്ഥശേഷിയുള്ള വ്യക്തികള്‍ പരിശീലനം നേടുന്നുണ്ട്.


വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി


Related

church in the india 5324501563142066555

Post a Comment

Hot in week

Comments

.
item