കേന്ദ്ര ഭക്ഷൃമന്ത്രി കെ. വി. തോമസ് ഫാവോ സമ്മേളനത്തിനെത്തും
2 ഒക്ടോബര്‍ 2013, ഡല്‍ഹി കേന്ദ്ര ഭക്ഷൃമന്ത്രി, കെ. വി. തോമസ് ഫാവോയുടെ റോമിലെ ഭക്ഷൃസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 7-മുതല്‍ 11...

https://neelamkavil.blogspot.com/2013/10/blog-post_2.html
2 ഒക്ടോബര്‍ 2013, ഡല്‍ഹി
കേന്ദ്ര ഭക്ഷൃമന്ത്രി, കെ. വി. തോമസ് ഫാവോയുടെ റോമിലെ ഭക്ഷൃസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 7-മുതല്‍ 11-വരെ തിയതികളില്‍ ഐക്യരാഷ്ട്ര സംഘടയുടെ ഭക്ഷൃ-കാര്‍ഷിക സംഘടയുടെ Food and Agricultural Organization റോമിലുള്ള ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന ‘ഭക്ഷൃസുരക്ഷ’യെ സംബന്ധിച്ച സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി കെ. വി. തോമസും സംഘവും പങ്കെടുക്കുന്നത്.ലോകത്തെ ഒന്‍പതു കോടിയോളം ജനങ്ങള്‍ ഇനിയും കൊടുംപട്ടിണിയില്‍ കഴിയുന്ന യാഥാര്‍ത്ഥ്യം ചര്‍ച്ചാവിഷയമാക്കിക്കൊണ്ടാണ് ഫാവോ ലോകരാഷ്ട്രങ്ങളുടെ സമ്മേളനം റോമില്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്.
ഒക്ടോബര്‍ 6-ാം തിയതി റോമിലെത്തുന്ന മന്ത്രി കെ. വി. തോമസും സംഘവും വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുവാനും പദ്ധതിയുണ്ടെന്ന്, സെക്രട്ടറി സതീഷ് നമ്പൂതിരിപ്പാട് പ്രസ്താവനയിലൂടെ വത്തിക്കാന്‍ റോഡിയോയെ അറിയിച്ചു.
Reported : nellikal, Vatican Radio
Post a Comment