യേശുവിന്‍റെ സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ പാപ്പായുടെ ക്ഷണം

യേശു നല്‍ക്കുന്ന സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം. വര്‍ഷാന്ത്യത്തില്‍ പങ്കുവയ്ച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയാ...

യേശു നല്‍ക്കുന്ന സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം. വര്‍ഷാന്ത്യത്തില്‍ പങ്കുവയ്ച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പ ഈ ക്ഷണം നല്‍കിയത്. “യേശു ലോകത്തിലേക്കു കൊണ്ടുവന്ന സന്തോഷവും ഹൃദയസമാധാനവും പുല്‍ക്കുടിലിൽ നിന്നു നമുക്കു സ്വീകരിക്കാം” (Let us draw from the crib the joy and deep peace that Jesus comes to bring to the world) എന്നാണ് പാപ്പായുടെ ട്വീറ്റ്. ഡിസംബര്‍ 30ാം തിയതി പാപ്പയുടെ ട്വീറ്റ് “ഉണ്ണിയേശുവിന്‍റെ മുഖത്ത് ദൈവമുഖം നമുക്കു ധ്യാനിക്കാം. വരുവിന്‍ നമുക്കവിടുത്തെ ആരാധിക്കാം” എന്നായിരുന്നു. (In the face of the Child Jesus we contemplate the face of God. Come, let us adore him!) @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ മാര്‍പാപ്പായുടെ ട്വീറ്റുകള്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

Related

feature 3067943547665245722

Post a Comment

Hot in week

Comments

.
item