ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയെന്ന് പാപ്പാ

ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാ...


ക്രിസ്തുവില്ലാത്ത ജീവിതങ്ങള്‍ പൊള്ളയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഡിസംബര്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഏശയ്യാ പ്രവചിച്ച അഭയശില ക്രിസ്തുവാണ്. ക്രിസ്തുവില്‍ കേന്ദ്രീകൃതവും അടിയുറച്ചതുമായ ജീവിതങ്ങള്‍ക്ക് അടിത്തറയുണ്ടെന്നും,
അവ പതറുകയില്ലെന്നും വചനചിന്തയില്‍ പാപ്പാ പങ്കുവച്ചു.

ക്രിസ്തുവില്ലാതെയുള്ള നമ്മുടെ പുലമ്പല്‍ അഹങ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടേതുമാണെന്നും, അത് സമൂഹത്തിലും സഭയിലും ഭിന്നതയും വൈഷമ്യങ്ങളും ഉണര്‍ത്തുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്നതിനും, നമ്മുടെ എളിയ ജീവിതങ്ങള്‍ ക്രിസ്തുവാകുന്ന അഭയശിലയില്‍ കെട്ടിഉയര്‍ത്തുന്നതിനുമുള്ള എളിമയ്ക്കായി പരിശ്രമിക്കാം എന്ന ചിന്തയോടെയാണ് പാപ്പാ വചനചിന്ത ഉപസംഹരിച്ചത്.

Related

church in the world 2474666393807186266

Post a Comment

Hot in week

Comments

.
item