കർദിനാൾ ക്ലീമീസ് മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്‍റ്

കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) യുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. പാലായില്...

കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) യുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. പാലായില്‍ നടക്കുന്ന സമ്പൂർണ്ണ സമ്മേളനമാണ് മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പും തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തായുമായ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസിനെ സി.ബി.സി.ഐ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 

സി.ബി.സി.ഐ പ്രസിഡന്‍റും മുംബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ പരമാവധി കാലാവധിയായ നാലുവർഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിന്‍റെ തിരഞ്ഞെടുപ്പ് നടന്നത്. 
നിലവില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്‍റായി സേവനം ചെയ്യുന്ന കർദിനാൾ ക്ലീമീസ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കൂടിയാണ്. 
സാർവ്വത്രിക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളായ മാർ ക്ലീമീസ് ഈയടുത്ത് പ്രധാന മന്ത്രിയുടെ ദേശീയോദ്ഗ്രഥന കമ്മീഷൻ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Related

church in the india 4673394547173075364

Post a Comment

Hot in week

Comments

.
item