ദൈവത്തെ ഉപേക്ഷിച്ചാല്‍ സത്യം അസ്തമിക്കും

ദൈവികസ്വരം മനുഷ്യന്‍ എക്കാത്തും തിരസ്ക്കരിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ‘നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായ...

ദൈവികസ്വരം മനുഷ്യന്‍ എക്കാത്തും തിരസ്ക്കരിക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

‘നിങ്ങള്‍ എന്‍റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും’ എന്ന ദൈവികവാഗ്ദാനം നിലനില്ക്കെ, ദൈവത്തെയും അവിടുത്തെ കല്പനകളെയും പാടെ ഉപേക്ഷിച്ച് ജനം ജീവിക്കുന്ന അവസ്ഥ ഇന്നും ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 27-ാം തിയതി രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഇറ്റലിയുടെ പാര്‍ളിമെന്‍ററി അംഗങ്ങളുമായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. 500- ജനപ്രതിനിധികള്‍ പാപ്പായുടെ ദിവ്യബലിയില്‍ പങ്കെടുത്തു.

മനുഷ്യന്‍ ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍ മാനവികതയുടെ ചക്രവാളത്തില്‍ സത്യം അസ്തമിക്കുകയും ചിലപ്പോള്‍ തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ജെറമിയാ പ്രവാചകന്‍റെ ശബ്ദത്തില്‍ (ജെറ. 7, 23-28) പാപ്പാ ഉദ്ബോധിപ്പിച്ചു. കാലാകാലങ്ങളില്‍ ദൈവം തന്‍റെ തിരഞ്ഞെടുത്തവരെ ജനമദ്ധ്യേത്തിലേയ്ക്ക് അയച്ചെങ്കിലും അവര്‍ അവരെ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, അവസാനം ദൈവപുത്രനായി അവതരിച്ചു ക്രിസ്തുവിനു ലഭിച്ചതും അതേ തിരസ്ക്കരണമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ജനപ്രമാണികളും കാലഘട്ടത്തിന്‍റെ നേതാക്കളും അവിടുന്നു ചെയ്ത നന്മകളെ പൈശാചിക ശക്തികൊണ്ടാണെന്നു വ്യാഖ്യാനിച്ചു തള്ളാന്‍ ശ്രമിച്ചു. മാത്രമല്ല അവിടുത്തെ മേല്‍ കുറ്റമാരോപിച്ച്, അവസാനം കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്തെന്ന് പാപ്പാ പ്രസ്താവിച്ചു.

ദൈവം നല്ക്കുന്ന രക്ഷയുടെയും നന്മയുടെ തിരസ്ക്കരണമാണ് നാം അനുദിനം നിപതിക്കുന്ന തിന്മ അല്ലെങ്കി തെറ്റെന്നും പാപ്പാ ചൂണ്ടിക്കാട്ടി, ദൈവിക നന്മയുടെ നിഷേധം, ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയും, പിന്നെ കടമകളുടെയും വിശ്വാസത്തിന്‍റെയും ദൈവശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണതയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥമായ നന്മയുടെയും സ്വാതന്ത്ര്യത്തിന്‍റെയും യുക്തിവിട്ട് മനുഷ്യര്‍ ഇന്ന് സൗകര്യത്തിന്‍റെയും ഉപഭോഗത്തിന്‍റെയും യുക്തിയാണ് ഉപയോഗിക്കുന്നതെന്നും, അങ്ങനെ ദൈവത്തിന് അനുകൂലിയല്ലാത്തവന്‍ മെല്ലെ അവിടുത്തെ പ്രതിയോഗിയായി മാറുന്നുവെന്നും പാപ്പാ വിവരിച്ചു.

നമ്മളെല്ലാവരും പുറംമോടിയുള്ള പെരുമാറ്റ ശൈലിയുടെ പ്രത്യേക പ്രത്യയശാസ്ത്രത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ഉടമകളായി തീരുന്നുണ്ടെന്നും, ദൈവത്തെ മറന്ന് വളരെ മ്ലേച്ഛമായ ശീലങ്ങളുടെയും പെരുമാറ്റരീതികളുടെയും പ്രായോക്താക്കളായി മാറുകയാണെന്നും പാപ്പാ ആരോപിച്ചു. അങ്ങനെയുള്ളവരെ കപടനാട്യക്കാരേ, hypocrites എന്ന് ക്രിസ്തു വിളിച്ചത്, സുവിശേഷത്തിന്‍റെ പശ്ചാത്തലത്തില്‍ വചനസമീക്ഷയില്‍ പാപ്പാ ഉദ്ധരിച്ചു.

Related

church in the world 9107892876764844302

Post a Comment

Hot in week

Comments

.
item