പാലയൂര്‍ തീര്‍ത്ഥാടനം

തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പാലയൂര്‍ മഹാ തീര്‍ത്ഥാടനം ഈ വര്‍ഷം ഏപ്രില്‍ 6  തിയ്യതിയാണ്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്...



തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള പാലയൂര്‍ മഹാ തീര്‍ത്ഥാടനം ഈ വര്‍ഷം ഏപ്രില്‍ 6  തിയ്യതിയാണ്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നിന്ന് ആരംഭിക്കുന്ന മുഖ്യ പദയാത്രയും ഒല്ലൂരില്‍ നിന്ന് ആരംഭിക്കുന്ന തെക്കന്‍ മേഖല പദയാത്രയും വടക്കാഞ്ചേരി, വേലൂര്‍ പള്ളികളില്‍ നിന്നാരംഭിക്കുന്ന വടക്കന്‍ മേഖല പദയാത്രയും പാവറട്ടിയില്‍ എത്തിച്ചേരുന്പോള്‍ ആതിഥേയ മനോഭാവത്തോടെ അവരെ സ്വീകരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യണ്ടതാണല്ലോ. തുടര്‍ന്ന് നമ്മളും കൂടി അണിചേര്‍ന്ന് പാലയൂരിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കുകാരായി വി. തോമാശ്ലീഹാ വഴി ദൈവാനുഗ്രഹം പ്രാപിക്കാം. എല്ലാവരുടേയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. പതിനായിരത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ഭക്ഷണം ഭംഗിയായി നല്‍കുന്നതിന് ഏവരും സഹകരിക്കുമല്ലോ.

Related

നോന്പുകാലം 2014 368843868383288973

Post a Comment

Hot in week

Comments

.
item