സഭ രാഷ്ട്രീയം കളിക്കില്ലെന്ന് കര്‍ദ്ദിനാളിന്‍റെ പ്രസ്താവന
സഭ രാഷ്ട്രീയം കളിക്കില്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി കൊച്ചിയില്‍ പ്രസ്താവിച്ചു. ആസന്നമാകുന്ന പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പിനെക്കുറിച്ചും, കസ്...

https://neelamkavil.blogspot.com/2014/03/blog-post_7693.html
സഭ രാഷ്ട്രീയം കളിക്കില്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി കൊച്ചിയില്‍ പ്രസ്താവിച്ചു. ആസന്നമാകുന്ന പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പിനെക്കുറിച്ചും, കസ്തൂരിരങ്കന്‍ റിപ്പോര്‍ട്ടിനെതിരായുള്ള കേരളത്തിലെ സഭാനേതൃത്വത്തിന്‍റെ നീക്കങ്ങളെക്കുറിച്ചും നിലപാടിനെക്കുറിച്ചും മാധ്യമങ്ങള്‍ ആരാഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് സീറോമലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ച്ച് 12-ാം തിയതി ബുധനാഴ്ച ഇങ്ങനെ പ്രതികരിച്ചത്. കസ്തൂരിരങ്കന്‍ കമ്മിഷന്‍റെ കരടുവിജ്ഞാപനം താന്‍ പൂര്‍ണ്ണമായി പഠിച്ചിട്ടില്ലെന്നും, പരിസ്ഥിതിയുടെയും പ്രൃകൃതിയുടെയും സംരക്ഷണത്തിന്‍റെ പേരില്‍ സാധാരണ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും ജീവിനോപാധികളും നഷ്ടമാകുമോ എന്ന ആശങ്കയാണ് സഭയ്ക്കുള്ളതെന്ന് കര്‍ദ്ദിനാള്‍ സമ്മതിച്ചു. മലയോര പാരിസ്ഥിതിക പ്രശ്നവും ജനങ്ങളുടെ പ്രതിഷേധവും കരുവാക്കി കേരളസഭ രാഷ്ട്രീയ കളിക്കുകയില്ലെന്നും, അത് സഭ കൈകടത്താത്ത വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ മേഖലതന്നെയാണെന്നും എറണാകുളും-അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
Post a Comment